കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും

rain0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കൻ കേരളത്തിൽ ശക്തമായിരുന്ന മഴ ഇന്നു തെക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ആലപ്പുഴ,എറണാകുളം, തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്നു രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ട്.

Tags