കേരളത്തില്‍ 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യത

rain
rain

സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുമ്പോള്‍ ഇന്ന് 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്ന്   കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. 15.6 മുതല്‍ 64.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.


വയനാട്, പാലക്കാട്, തൃശൂര്‍,എറണാകുളം, ഇടുക്കി, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ നാളെ മഴമുന്നറിയിപ്പുണ്ട്. ജില്ലകളില്‍ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി -39.6 ഡിഗ്രി സെല്‍ഷ്യസ്.

Tags