മ​ഴ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പി​ൻ​വ​ലി​ച്ചു

google news
heavy rain

തി​രു​വ​ന​ന്ത​പു​രം: മ​ഴ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പി​ൻ​വ​ലി​ച്ചു. ഞാ​യ​റാ​ഴ്ച വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ഗ​സ്റ്റ് 10 വ​രെ മ​ധ്യ​വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മി​ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലു​മാ​യി ഇ​തു​വ​രെ 21 പേ​രാ​ണ് മ​രി​ച്ച​ത്. 29 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 411 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 417.49 ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ചു. ക​ർ​ണാ​ട​ക​തീ​ര​ത്ത് 10 വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മി​ല്ല.

Tags