ചൂടിന് ആശ്വാസമായി കേരളത്തില്‍ പലയിടത്തും മഴയെത്തി

google news
rain

കനത്ത വേനല്‍ ചൂടില്‍ നിന്നും ആശ്വാസം പകരാന്‍ കേരളത്തില്‍ പലയിടത്തും വേനല്‍മഴയെത്തി. തിരുവനന്തപുരം ജില്ലയുടെ നഗരഭാഗങ്ങളില്‍ രാത്രി 8.45 ഓടെ ശക്തമായ മഴ പെയ്തു. 

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിച്ചു. പാലാ, ഭരണങ്ങാനം, പൂഞ്ഞാര്‍, മേലുകാവ്, ഈരാറ്റുപേട്ട മേഖലകളിലെല്ലാം മഴ പെയ്തു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Tags