കോഴിക്കോട് പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കി

google news
kottayam-crime

കോഴിക്കോട്: പയ്യോളി അയനിക്കാട് പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കി. അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42) ആണ് ട്രെയിൻ തട്ടി മരിച്ചത്. മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെ വീടിനകത്ത് മരിച്ച നിലയിലും കണ്ടെത്തി.

ഇന്നു രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ സുമേഷ് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നുവെന്ന് പറയുന്നു.

പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
 

Tags