തലശേരിയിൽ ട്രെയിനിൽ നിന്നും കാൽ വഴുതി പ്ലാറ്റ്‌ഫോമിൽ വീണ യാത്രക്കാരന് രക്ഷകനായി റെയിൽവെ പൊലിസ്

Railway police rescue a passenger who slipped from the train and fell on the platform in Thalassery.
Railway police rescue a passenger who slipped from the train and fell on the platform in Thalassery.

കണ്ണൂർ: ട്രെയിൻ നീങ്ങുന്നതിനിടെ കയറാൻ ശ്രമിക്കുമ്പോൾ  ട്രാക്കിലേക്ക് കാൽ വഴുതി വീണ യാത്രക്കാരനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി റെയിൽവെ പൊലീസുകാരൻ. തലശേരി റെയിൽവെ പൊലീസ് എ.എസ്.ഐ പി. ഉമേശനാണ് തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ചന്ദ്രകാന്തിന് മുന്നിൽ രക്ഷകനായത്. ട്രെയിനിൽ നിന്നു വീണ യാത്രക്കാരനെ സെക്കൻ്റുകൾ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹങ്ങൾക്ക് നടുവിലാണിപ്പോൾ ഉമേശൻ.

ജീവിതത്തിൽ സെക്കൻ്റുകൾക്ക് എത്ര മാത്രം വിലയുണ്ടെന്നറിയാൻ തലശേരി റെയിൽവെ സ്റ്റേഷനിലെ ഈ ക്യാമറാ ദൃശ്യങ്ങൾ കണ്ടാൽ മതി. തിരുവനന്തപുരത്തു നിന്നും കൊച്ചുവേളിയിൽ മുംബൈയിലേക്ക് 40 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു മുംബൈ സ്വദേശിയായ ചന്ദ്രകാന്ത്. ട്രെയിൻ തലശേരിയിലെത്തിയപ്പോൾ ചായ കുടിക്കാനായായി തലശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ചായ വാങ്ങി മടങ്ങുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. 

Railway police rescue a passenger who slipped from the train and fell on the platform in Thalassery

ട്രെയിനിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട്  പ്ലാറ്റ് ഫോമിലേക്ക് വീണു. ഈ സമയം സമീപത്തുണ്ടായിരുന്ന റെയിൽവേ പോലിസ് എ എസ് ഐ പി. ഉമേശൻ ഉടൻ തന്നെ സ്വന്തം ജീവൻ പോലും പണയം വെച്ച് യാത്രക്കാരനെ രക്ഷപ്പെടുത്തുകയായിരുന്നു. ഫ്ലാറ്റ്ഫോമിൽ വീണു കിടന്ന് ഉമേശൻ ചന്ദ്രകാന്തിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ആർക്കും ചങ്കിടിപ്പോടെ മാത്രമേ കാണാനാവൂ... രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഉമേശൻ്റെ പ്രതികരണവും വൈറലായിട്ടുണ്ട്.

ഏറനാട് എക്സ്പ്രസിൽ രാവിലെ 10 ന് തലശേരിയിൽ എത്തുന്ന ഉമേശന് മൂന്ന് മണിയോടെ എത്തുന്ന കണ്ണൂർ പാസഞ്ചറിൽ മടങ്ങുന്നത് വരെ തലശേരി ഫ്ലാറ്റ്ഫോം ഡ്യൂട്ടിയാണ്. എന്നാൽ അപകട വിവരമൊന്നും അറിയാതെ യാത്ര തുടർന്ന ചന്ദ്രകാന്തിൻ്റെ കൂടെയുണ്ടായിരുന്ന സംഘത്തെ റെയിൽവെ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങളറിയുന്നത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ചന്ദ്രകാന്തിനെ മംഗള എക്സ്പ്രസിൽ കയറ്റി വിടുകയായിരുന്നു. കണ്ണൂർ മാതമംഗലം സ്വദേശിയാണ് എ.എസ്.ഐ ഉമേശൻ.

Tags