രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കും

Rahul has won Palakkad with a record majority
Rahul has won Palakkad with a record majority

രാവിലെ 10 മണിയോട് കൂടിയാണ് രാഹുല്‍ പുതുപ്പള്ളിയിലെത്തുക.

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പുതുപ്പള്ളിയില്‍ എത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കും. രാവിലെ 10 മണിയോട് കൂടിയാണ് രാഹുല്‍ പുതുപ്പള്ളിയിലെത്തുക.


വൈകുന്നേരം പാലക്കാടെത്തുന്ന രാഹുലിന് പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പൊതു പരിപാടികളിലും രാഹുല്‍ പങ്കെടുക്കും. നേതൃത്വം പോലും കണക്ക് കൂട്ടാത്ത ഭൂരിപക്ഷത്തോടെയാണ് പാലക്കാട് യുഡിഎഫ് നിലനിര്‍ത്തിയത്. 

നിശബ്ദ തരംഗം ആഞ്ഞടിച്ചുവെന്ന വിലയിരുത്തലിലാണ് നേതൃത്വം. മുനിസിപ്പാലിറ്റിയിലെ മുന്നേറ്റം മുന്‍ നിര്‍ത്തി വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി പിടിക്കാനുള്ള തന്ത്രങ്ങള്‍ക്കും നേതൃത്വം രൂപം നല്‍കും.

Tags