ഭാരത് ജോഡോ യാത്ര കാറിലായിരുന്നു ആദ്യം നടത്താന്‍ തീരുമാനിച്ചത്, അങ്ങനെയെങ്കില്‍ താനുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

google news
rahul
ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു. ഇവര്‍ പിന്തുണയ്ക്കുന്നത് വ്യക്തിയെ അല്ല, ആശയത്തെ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കാറിലായിരുന്നു ആദ്യം നടത്താന്‍ തീരുമാനിച്ചതെന്ന് രാഹുല്‍ ഗാന്ധി. അങ്ങനെയെങ്കില്‍ താന്‍ ഉണ്ടാവില്ലെന്ന് അറിയിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കാറിൽ സഞ്ചരിക്കാനാകാത്ത ആയിരങ്ങൾ രാജ്യത്തുണ്ട്. ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി ആലപ്പുഴയിലെ സമാപന പ്രസംഗത്തില്‍ പറഞ്ഞു

ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു. ഇവര്‍ പിന്തുണയ്ക്കുന്നത് വ്യക്തിയെ അല്ല, ആശയത്തെ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ദിവസം പര്യടനം നടത്തിയത് ആലപ്പുഴയിലാണ്.


മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ട രാഹുല്‍ അവയ്ക്ക് പരിഹാരം കാണാന്‍ ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കി.മൂന്നാം ദിവസ യാത്ര ദേശീയപാതയിലൂടെ ജനറല്‍ ആശുപത്രി ജംഗ്ഷന്‍, കളക്ടറേറ്റ് ,കോണ്‍വെന്റ് സ്‌ക്വയര്‍, ശവക്കോട്ടപ്പാലം വഴി ഭാരത് ജോഡോ യാത്ര 10 മണിയോടെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപിച്ചു.

Tags