രാ​ഹു​ല്‍ ഗാ​ന്ധി ക​ല്‍പ​റ്റ​യി​ല്‍ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ല്‍ പ്ര​ക​ട​മാ​യ​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്തം : സി.​പി.​ഐ

google news
CPI

ക​ല്‍പ​റ്റ : നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി രാ​ഹു​ല്‍ ഗാ​ന്ധി ക​ല്‍പ​റ്റ​യി​ല്‍ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ല്‍ പ്ര​ക​ട​മാ​യ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ​യും യു.​ഡി.​എ​ഫി​ന്റെ​യും രാ​ഷ്ടീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്ന് സി.​പി.​ഐ വ​യ​നാ​ട് ജി​ല്ല കൗ​ണ്‍സി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

കോ​ണ്‍ഗ്ര​സി​ന്റെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും ഒ​രു പ​താ​ക പോ​ലും ഇ​ല്ലാ​തെ​യാ​യി​രു​ന്നു റോ​ഡ് ഷോ. ​മു​സ്‌​ലിം ലീ​ഗി​ന്റെ കൊ​ടി​ക്കൊ​പ്പം കോ​ണ്‍ഗ്ര​സി​ന്റെ പ​താ​ക ഉ​യ​രു​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്ന ഭീ​തി​യാ​ണ് രാ​ഹു​ലി​നെ​യും യു.​ഡി.​എ​ഫി​നെ​യും ഈ ​ദു​ര​വ​സ്ഥ​യി​ലേ​ക്ക് ന​യി​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ അ​ധാ​ര്‍മി​ക​ത​യും ബി.​ജെ.​പി​ക്കു സ​ഹാ​യ​ക​മാ​കു​ന്ന നീ​ക്ക​വു​മാ​ണെ​ന്ന് സി.​പി.​ഐ നേ​ര​ത്തേ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്. ഇ​തി​നു അ​ടി​വ​ര​യി​ടു​ന്ന​താ​യി ബു​ധ​നാ​ഴ്ച ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന റോ​ഡ് ഷോ.

Tags