ഭാരത് ജോഡോ യാത്ര പോലും നിര്‍ത്തിവച്ചാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയത് : ടി സിദ്ദിഖ്

T Siddique MLA

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താറില്ലെന്ന് പരിഹസിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎല്‍എ രംഗത്ത്.

ഭാരത് ജോഡോ യാത്ര പോലും നിര്‍ത്തിവച്ചാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിര്‍ത്തിരുന്നു. അതിന് കെ സുരേന്ദ്രന്‍ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎല്‍എ വ്യക്തമാക്കി.

രാഹുല്‍ ജി വലിയ നേതാവൊക്കെയാണ്, പക്ഷേ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം എത്തുന്നില്ലെന്ന് കെ സുരേന്ദ്രന്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

വയനാട്ടില്‍ കാട്ടന ആക്രമണത്തില്‍ യുവതിയുടെ മരണം ദാരുണമായ സംഭവമാണ്. കാട്ടാന ആക്രമണങ്ങളെ ശാസ്ത്രീയമായി തടയുന്നതിനുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാറിനില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നത് ഗുരുതരമായ വീഴ്ചയാണ്. വയനാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് എം പി തിരിഞ്ഞു നോക്കുന്നില്ല.

വന്യ മൃഗ ശല്യം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം പോലും സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. വയനാട്ടില്‍ തുടര്‍ച്ചയായി വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനം ഒന്നും ചെയ്യുന്നില്ല. വനം വകുപ്പ് കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Tags