നിങ്ങള്‍ക്ക് പുതിയ ഉടമ വന്നെന്നറിഞ്ഞു; ചോദ്യം ചോദിച്ച എന്‍.ഡി.ടി.വി ലേഖികയോട് രാഹുല്‍ ഗാന്ധി
rahul gandhi

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ ചോദ്യം ചോദിച്ച എന്‍.ഡി.ടി.വി ലേഖികയോട് നിങ്ങള്‍ക്ക് പുതിയ ഉടമ വന്നതായി അറിഞ്ഞെന്ന് രാഹുല്‍ ഗാന്ധി.

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് നിങ്ങള്‍ക്ക് പുതിയ ഉടമ വന്നില്ലേ? എന്ന് രാഹുല്‍ ഗാന്ധി മറുപടി ചോദ്യം ചോദിച്ചപ്പോള്‍ അതിന് ഇവിടെ പ്രസക്തിയില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അതിന് മറുപടിയായി ‘മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം പ്രധാനമാണ്, മാധ്യമങ്ങളുടെ ഉടമകളാണ് ആ സ്ഥാപനം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത്’ എന്ന് രാഹുല്‍ വ്യക്തമാക്കി.

Share this story