രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെ : കെ സുരേന്ദ്രന്‍

google news
k surendran

വയനാട്: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

തീവ്രവാദ പിന്തുണ മറച്ചു വെക്കാനാണ് യുഡിഎഫ് റാലിയില്‍ എസ്ഡിപിഐ കൊടികള്‍ ഒഴിവാക്കിയത്. വടക്കേ ഇന്ത്യയിലെ ജനങ്ങളില്‍ നിന്നും സത്യം മറച്ചുവെക്കാനാണ് കൊടി ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന് സ്ഥിരം എംപിയെ വേണം, അതിനു രാഹുല്‍ ഗാന്ധി വിജയിക്കരുത്. വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെ നന്നായി സ്നേഹിച്ചും. എന്നാല്‍ രാഹുല്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

അമേഠി വയനാട്ടില്‍ ആവര്‍ത്തിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് കുത്തക മണ്ഡലം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags