രാഹുൽ ഗാന്ധിയും ആനിരാജയും നാമനിർദേശപത്രിക സമർപ്പിച്ചു

google news
annie rahul

കല്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി ആനിരാജയും നാമനിർദേശപത്രിക സമർപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് മുമ്പാകെയാണ് ബുധനാഴ്ച 12 മണിയോടെ ആനി രാജയും ഉച്ചക്ക് 1:30യോടെ രാഹുലും പത്രിക സമര്‍പ്പിച്ചത്.

 rahul gandhi

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കെട്ടുറപ്പിനെ വിളിച്ചോതി ആയിരങ്ങൾ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ കളക്ടറേറ്റിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. റോഡ് ഷോയില്‍ രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, പ്രതിപക്ഷേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു.

ani raja

കല്‍പറ്റയില്‍ നടത്തിയ റോഡ് ഷോയോടെ കളക്ടറേറ്റിലെത്തിയാണ് വരണാധികാരിയുമായ കളക്ടര്‍ക്ക് ആനി രാജ പത്രിക നല്‍കിയത്.സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച് എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്ത് റോഡ് ഷോ സമാപിച്ചു. കുക്കി വിമോചക പോരാളിയും യുഎല്‍എയു ട്രൈബല്‍ വിമണ്‍സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്‌നാട് ന്യൂനപക്ഷ കമ്മീഷന്‍ അംഗം തമീം അന്‍സാരി , സത്യമംഗലത്ത് നിന്ന് വീരപ്പന്‍ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരുള്‍പ്പെടെ ആയിരങ്ങള്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു. എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ആനിരാജക്കൊപ്പമെത്തി.