കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ റാഗിംഗ് : നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു

Ragging in Kottayam Sarkar Nursing College Hostel Nursing College Principal and Asst The professor was also suspended
Ragging in Kottayam Sarkar Nursing College Hostel Nursing College Principal and Asst The professor was also suspended

കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട്, റാഗിംഗ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയ പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 

ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

Tags