പിവി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി
പിവി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് പിവി അന്‍വര്‍ അറിയിച്ചു. ഇന്നും നാളെയുമുള്ള പൊതുയോഗങ്ങളാണ് റദ്ദാക്കിയത്.
മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ അന്‍വര്‍ സംസാരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായാണ് പി വി അന്‍വര്‍ രംഗത്ത് എത്തിയത്. മതസൗഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രി ആര്‍ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേര്‍ന്ന് ഒരു സമൂഹത്തെയാകെ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു