'സത്യം പറയാന്‍ തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകും' ; അന്‍വറിന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: പി വി അന്‍വറിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ല. സത്യം പറയാന്‍ തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകും.
പി വി അന്‍വര്‍ എന്ന വ്യക്തിക്ക് പിന്തുണയില്ലെന്നും പറയുന്ന വിഷയത്തിലാണ് പിന്തുണയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എത്രകാലം അന്‍വറിന് നിലനില്‍ക്കാന്‍ കഴിയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
ഇന്നലെ അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കത്തിജ്വലിക്കുന്ന സൂര്യനായിരുന്നെങ്കിലും ഇപ്പോള്‍ അത് കെട്ടുപോയെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.
ഇതിന് പിന്നാലെ ‘സൂര്യനും ചന്ദ്രനും ഒന്നുമല്ല ഫ്യൂസ് പോയ ഏതോ സ്ട്രീറ്റ് ലൈറ്റ് ആരുന്നത്രേ… ഇതു ഞങ്ങള്‍ മുന്‍പേ പറഞ്ഞതല്ലേ…’എന്ന് രാഹുല്‍ ഫേസ്ബുക്കിലൂടെ പരിഹാസമുയര്‍ത്തിയിരുന്നു.