പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണം ; പി.വി. അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

PV Anwar MLA leveled further allegations against ADGP MR Ajith Kumar and P Sasi
PV Anwar MLA leveled further allegations against ADGP MR Ajith Kumar and P Sasi

കണ്ണൂർ: വാർത്തസമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെ പി.വി. അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ അ​ഴി​മ​തി​യാ​രോ​പ​ണ​മുന്നയിച്ചത് പി. ശശി ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അൻവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പി. ശശി നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.

പ്രസ്താവന പിൻവലിച്ച് അൻവർ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവിൽ–ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി. ശശി ഇന്നലെ വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും പി. ശശി കുറ്റപ്പെടുത്തിസി​ൽ​വ​ർ ലൈ​ൻ അ​ട്ടി​മ​റി​ക്കാ​ൻ ഐ.​ടി കു​ത്ത​ക​ക​ൾ 150 കോ​ടി രൂ​പ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്​ കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്നാ​യി​രു​ന്നു പി.വി. അൻവർ നിയമസഭയിൽ ഉന്നയിച്ച ആ​രോ​പ​ണം. ഇതി​ന്​ പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ​പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റിയാണെന്നും ഇ​ക്കാ​ര്യ​ത്തി​ൽ താ​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട്​ മാ​പ്പു​ചോ​ദി​ക്കു​​ന്നുവെന്നും അൻവർ ഇന്നലെ പറഞ്ഞിരുന്നു. ഒ​രു​പാ​ട്​ പാ​പ​ഭാ​ര​ങ്ങ​ൾ ചു​മ​ന്നാ​ണ്​ താ​ൻ ന​ട​ക്കു​ന്ന​ത്. ഇ​നി​യ​ത്​ വി​ശ​ദീ​ക​രി​ക്കാ​തെ ര​ക്ഷ​യി​ല്ലെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഏ​റ്റു​പ​റ​ഞ്ഞിരുന്നു. 

Tags