‘അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണം’ : പി കെ ഫിറോസ്

p k firos
p k firos

തി​രു​വ​ന​ന്ത​പു​രം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്.

അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് പി കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗിലേക്ക് ക്ഷണിക്കണോ എന്ന് നേതൃത്വം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യം. സർക്കാരിന് എതിരായ കേസിലെ മാപ്പ് സാക്ഷിയാണ് അൻവർ എന്നും പി കെ ഫിറോസ് പറഞ്ഞു.

അതേസമയം പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്. മറ്റന്നാൾ മുതൽ സമരം നടത്താൻ യുഡിഎഫ് തീരുമാനം. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലാണ് സമരം നടത്തുക.

Tags