പി.വി അൻവറിൻ്റെ ആരോപണങ്ങൾ പരിശോധിക്കും: എം വി ഗോവിന്ദൻ
Sep 2, 2024, 10:16 IST
കണ്ണൂർ:പി വി അൻവർ എം.എൽ.എ എഡിജിപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂർ വിമാനതാവളത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിച്ചയാളെ കോൺഗ്രസ് പുറത്താക്കുകയാണ് ചെയ്തതെന്നും എം.പി ഗോവിന്ദൻ കുറ്റപ്പെടുത്തി പി വി അൻവറിൻ്റെ ആരോപണങ്ങൾ പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു . ആരോപണങ്ങൾ സർക്കാരും പാർട്ടിയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.