ജീവന് ഭീഷണിയുണ്ട്; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി പി.വി. അന്‍വര്‍ എംഎല്‍എ

pv anwar
pv anwar

മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ഇതേത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി. മലപ്പുറം ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിച്ചത്. 

എ.ഡി.ജി.പി.ക്ക് എതിരായ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പി.വി. അന്‍വര്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ നൽകിയത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്.