അൻവർ ജീർണ്ണിച്ച ജൽപ്പനങ്ങൾ നടത്തുന്നു : ഡിവൈഎഫ്ഐ
Sep 27, 2024, 09:59 IST
കണ്ണൂർ :പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയായി മാറിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു പി വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണ്ണിച്ച ജൽപ്പനങ്ങൾ അപ്പാടെ ചർദ്ദിക്കുന്നതാണ് എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഇടതു പക്ഷ – പുരോഗമന രാഷ്ട്രീയം സ്വാർത്ഥ ലാഭങ്ങൾക്കായി തുരങ്കം വെക്കാൻ അനുവദിക്കില്ല എന്നും ഡിവൈഎഫ്ഐ നേതൃത്വംഅറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐയുടെ പ്രസ്താവന.