പുഷ്പന് പിറന്ന നാടിന്റെ യാത്രാമൊഴി

pushpan
pushpan

തലശേരി: സഹന സമരത്തിൻ്റെ മൂന്ന് പതിറ്റാണ്ടുകൾ ശയ്യാവലംബിയായി താണ്ടിയ കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന് (54) പിറന്ന നാടിന്റെ യാത്രാമൊഴി. കൂത്തുപറമ്പിലെ സമരത്തിന്‌ ജീവനും ജീവിതവും നൽകിയ പുഷ്‌പന്റെ മൃതദേഹം വൈകുന്നേരം അഞ്ചിന് ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്കരിച്ചു.

pushpan

പൊലിസിൻ്റെ വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തോടെ മൂന്നുപതിറ്റാണ്ട്‌ ജീവിതത്തോട്‌ പൊരുതിയ പുഷ്പന്റെ മൃതദേഹം ഞായറാഴ്ച്ച രാവിലെ എട്ടിന് കോഴിക്കോട് നിന്നും വിലാപയാത്രയായാണ് ജന്മനാടായ ചൊക്ലിയിലെത്തിച്ചത്. കോഴിക്കോട്ടും തലശേരി, കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിൽ നടത്തിയ പൊതുദർശനങ്ങളിൽ പ്രിയ സഖാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനായി ആയിരങ്ങളാണ് എത്തിച്ചേർന്നത്. ജനനേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിവരെല്ലാം ആദരാഞ്ജലി അർപ്പിച്ചു.

nikesh kumar visit puspan

കൂത്തുപറമ്പ് വെടിവയ്പിന് കാരണക്കാരനെന്ന് സി.പി.എം ആരോപിക്കുന്ന മുൻ മന്ത്രി എം.വി രാഘവൻ്റെ മകനും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ മുൻ മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാർ ചൊക്ലി രാമവിലാസം യു.പി സ്കൂളിൽ പുഷ്പൻ്റെ ഭൗതിക ശരീരത്തിൽ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയിരുന്നു.

Tags