പി എസ് സി എല്‍.ജി.എസ് പരീക്ഷ ആൾമാറാട്ടം ; ആളെ കുടുക്കിയത് ബയോമെട്രിക് പരിശോധന

psc

തിരുവനന്തപുരം:പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളിൽ  യൂണിവേഴ്‌സിറ്റി എല്‍.ജി.എസ്. പരീക്ഷയ്ക്കിടെ ആള്‍മാറാട്ടത്തിന് ശ്രമിച്ചയാളെ  കണ്ടെത്തിയത് ബയോമെട്രിക് പരിശോധനയില്‍. പി.എസ്.സി. ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം പിടികൂടിയത്. ഉദ്യോഗാര്‍ഥികളുടെ വിരല്‍വെച്ചുള്ള പരിശോധനയ്ക്കിടെയാണ് പരീക്ഷ എഴുതാനെത്തിയ ആള്‍ ഓടിരക്ഷപ്പെട്ടത്.

 തിരിച്ചറിയല്‍ പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തിരുന്നു. പരീക്ഷാ ഹാളില്‍നിന്ന് ഇറങ്ങിയോടിയ ഇയാള്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനമെടുത്ത് കടന്നുകളയുകയായിരുന്നു.പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Tags