39 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറായി

psc

തിരുവനന്തപുരം: ഹിന്ദി, കൊമേഴ്‌സ് ഹയർസെക്കൻഡറി അധ്യാപകർ, ബിവറേജസ് കോർപ്പറേഷനിൽ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തുടങ്ങി 39 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറായി. ജൂൺ ഒന്നിനുള്ള ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജൂലായ് മൂന്നുവരെ അപേക്ഷിക്കാൻ സമയം നൽകും. ‘മാതൃഭൂമി തൊഴിൽവാർത്ത’യിലും വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കും.

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓഫ്താൽമോളജി), എൻജിനിയറിങ് കോളേജുകളിൽ കംപ്യൂട്ടർ പ്രോഗ്രാമർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്‌ട്രിക്കൽ), കെ.എം.എം.എലിൽ ജൂനിയർ അനലിസ്റ്റ് തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ.

മരാമത്ത്/ജലസേചന വകുപ്പുകളിൽ ഓവർസിയർ/ഡ്രാഫ്‌റ്റ്‌സ്‌മാൻ, തുറമുഖവകുപ്പിൽ ഇലക്‌ട്രീഷ്യൻ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ, ടൂറിസം വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തുടങ്ങി 12 തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിന് പി.എസ്.സി. യോഗം അനുമതി നൽകി. ജലഗതാഗതവകുപ്പിൽ ഇലക്‌ട്രീഷ്യൻ, സംഗീത കോളേജിൽ വയലിൻ ലക്ചറർ, അച്ചടിവകുപ്പിൽ സീനിയർ സൂപ്രണ്ട് തുടങ്ങി എട്ട് തസ്തികകൾക്കുള്ള ചുരുക്കപ്പട്ടിക വൈകാതെ പ്രസിദ്ധീകരിക്കും.
 

Tags