ഈ വിധിക്കെതിരെ അപ്പീൽ കൊടുക്കും, വാദിക്കാൻ നരിമാനെ കൊണ്ടുവരും ; പരിഹാസവുമായി അഡ്വ. എ. ജയശങ്കർ

jayasankker
ഫീസ് കൊടുക്കാൻ ഡിവൈഎഫ്ഐ ബക്കറ്റ് പിരിവ് നടത്തും. നാളെ എസ്എഫ്ഐ കരിദിനം ആചരിക്കും

കൊച്ചി:  കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്‍റെ  അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പരിഹാസവുമായി  അഡ്വ.എ.ജയശങ്കർ രം​ഗത്ത്.

 'സഖാവ് പ്രിയ വർഗീസിനു യോഗ്യത ഇല്ലെങ്കിൽ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസ്യേറ്റ് ഫ്രൊഫസറവാൻ വേറെ ആർക്കാണ് യോഖ്യത?' എന്നാണ് ജയശങ്കറിന്‍റെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് ജയശങ്കര്‍ സര്‍ക്കാരിനെയും  ഇടത് സംഘടനകളെയും പരിഹസിച്ച് രംഗത്ത് വന്നത്.

' തോറ്റിട്ടില്ലാ,  തോറ്റിട്ടില്ലാ, തോറ്റ ചരിത്രം കേട്ടിട്ടില്ലാ. സഖാവ് പ്രിയ വർഗീസിനു യോഗ്യത ഇല്ലെങ്കിൽ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസ്യേറ്റ് പ്രൊഫസറവാൻ വേറെ ആർക്കാണ് യോഖ്യത? ഈ വിധിക്കെതിരെ അപ്പീൽ കൊടുക്കും. വാദിക്കാൻ  നരിമാനെ കൊണ്ടുവരും.

ഫീസ് കൊടുക്കാൻ ഡിവൈഎഫ്ഐ ബക്കറ്റ് പിരിവ് നടത്തും. നാളെ എസ്എഫ്ഐ കരിദിനം ആചരിക്കും, ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കോലം കത്തിക്കും. സൂചനയാണിതു സൂചന മാത്രം' - ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Share this story