പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടില്‍ ഇന്നെത്തും

priyanka gandhi
priyanka gandhi

രാവിലെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം മൈസൂരിലെത്തുന്ന അവര്‍ അവിടെ നിന്ന് ഹെലിക്കോപ്റ്ററില്‍ വയനാട് അതിര്‍ത്തിയിലെ താളൂരിലെത്തും.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

രാവിലെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം മൈസൂരിലെത്തുന്ന അവര്‍ അവിടെ നിന്ന് ഹെലിക്കോപ്റ്ററില്‍ വയനാട് അതിര്‍ത്തിയിലെ താളൂരിലെത്തും.തുടര്‍ന്ന് റോഡ് മാര്‍ഗം മീനങ്ങാടിയിലേക്ക് തിരിക്കും. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍ , നിലമ്പൂര്‍ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും

സ്ഥാനാര്‍ത്ഥിക്കായി ബൂത്ത് തലങ്ങള്‍കേന്ദ്രീകരിച്ചാണ് യുഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കളുടെ വോട്ടുതേടല്‍.

Tags