കാലാവധി കഴിഞ്ഞ തടവുകാരെ മോചിപ്പിക്കൽ; നിർദേശത്തിന് മന്ത്രിസഭാ അംഗീകാരം
prison

തിരുവനന്തപുരം : അതീവ ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടവർ ഒഴിച്ചുള്ള, ശിക്ഷാ കാലാവധി കഴിഞ്ഞു നിൽക്കുന്ന തടവുകാരെ ജയിൽ മോചിതരാക്കുന്നതിനുള്ള നിർദേശത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് 14 വർഷത്തെ ജയിൽവാസം അനുഭവിച്ച തടവുകാരെ മോചിപ്പിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നിർദേശമാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച് കൊലപ്പെടുത്തിയവർ, കുട്ടികൾക്ക് നേരേ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയവർ, മാനസിക പ്രശ്നങ്ങൾ നേരിടുന്നതിനെ തുടർന്ന് വീട്ടുകാർ ഏറ്റെടുക്കാൻ തയാറല്ലാത്തവർ, പുറത്തിറങ്ങിയാൽ വീണ്ടും പ്രശ്നമുണ്ടാക്കാനിടയുള്ളവരെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളവർ എന്നിവരെ ഒഴിവാക്കിയുള്ള പട്ടികയ്ക്കാണ് ജയിൽ മോചനത്തിനായി അനുമതി. ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ വിട്ടയക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ ശുപാർശ.

Share this story