സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ സംസാരിച്ച് വേദിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുഴഞ്ഞുവീണ് പ്രിന്‍സിപ്പാള്‍ മരിച്ചു

google news
principal

സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളും മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശിയുമായ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്.

കോഴിക്കോട് ഇര്‍ഷാദിയ കോളജ് പ്രിന്‍സിപ്പല്‍, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മലപ്പുറം മാസ് കോളജ് അധ്യപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഡൂര്‍ എ.കെ കുഞ്ഞിമൊയ്തീന്‍ എന്ന ഹൈദറാണ് പിതാവ്. മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്. മൃതദേഹം രാവിലെ ഒന്‍പതിന് കോഡൂര്‍ വരിക്കോട് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കും.

Tags