സംസ്ഥാനത്ത് കോഴി ഇറച്ചി വില സര്‍വകാല റെക്കോര്‍ഡില്‍ ; വിലയറിയാം ...

chicken

സംസ്ഥാനത്ത് കോഴി ഇറച്ചി വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി.ഒരു കിലോ കോഴിക്ക് 190 രൂപ നല്‍കണം. 80 രൂപയാണ് ഒരാഴ്ചക്കിടെ വര്‍ധിച്ചത്.

ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു.വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

Tags