കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം

google news
rain
ലോകത്തിന്റെ വിവിധയിടങ്ങളിൽ ആസിഡ് മഴ പെയ്യുന്നുണ്ട്. അതിന്നും ഹാനികരമായ നിലയിലല്ല. ഇത്തരം പ്രതിഭാസങ്ങൾ മനസ്സിലാക്കുകയും അതൊക്കെ ഒഴിവാക്കാനുള്ള കാര്യങ്ങൾ ചെയ്യുകയുമാണ്

കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകനായ  രാജഗോപാൽ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റ്‌ നടത്തിയ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

 ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴയിൽ രാസ പദാർത്ഥങ്ങളുടെ അളവ് കൂടുതൽ ആയിരിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു.


 രാജഗോപാൽ കമ്മത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ 

കൊച്ചിയിൽ പെയ്ത ആദ്യ വേനല്മഴത്തുള്ളികളിൽ ആസിഡ് സാന്നിധ്യം.ആസിഡ് മഴയെന്നാൽ മഴവെള്ളത്തിൽ ആസിഡിന്റെ അംശമുള്ളത് എന്നര്ഥം . പൂർണമായും ആസിഡല്ല പെയ്യുന്നത് എന്ന് മനസ്സിലാക്കുക. ഭയപ്പെടാനുള്ളതല്ല, ശാസ്ത്രത്തിലെ കണ്ടെത്തലുകൾ മനസ്സിലാക്കുക എന്നതാണ് ലക്‌ഷ്യം.
അന്തരീക്ഷ മാലിന്യമാണ് ഇതിനു കാരണം.

 ലോകത്തിന്റെ വിവിധയിടങ്ങളിൽ ആസിഡ് മഴ പെയ്യുന്നുണ്ട്. അതിന്നും ഹാനികരമായ നിലയിലല്ല. ഇത്തരം പ്രതിഭാസങ്ങൾ മനസ്സിലാക്കുകയും അതൊക്കെ ഒഴിവാക്കാനുള്ള കാര്യങ്ങൾ ചെയ്യുകയുമാണ് വേണ്ടത്. നേർത്ത അളവിൽ അമ്ല സാന്നിധ്യം നമ്മൾ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിലുമുണ്ട്. 

അതിനാൽ ആശങ്കപ്പെടാനില്ല എന്നര്ഥം. മഴവെള്ളം അസിഡിക് ആണ്. അതിന്റെ പി എച്ച് മൂല്യം 5-5.6 ആണ്. ഇന്ന് പെയ്ത മഴയുടേത് 4.5 ആകാനിടയുണ്ട്. ആ വ്യത്യാസമാണ് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. ശാസ്ത്രപ്രതിഭാസം മനസ്സിലാക്കുക എന്നതാണ് ലക്‌ഷ്യം

Tags