ഉരുൾപൊട്ടൽ : അറിഞ്ഞിരിക്കേണ്ടത്

google news
Landslides in Kannur

ഉരുൾപൊട്ടൽ മുന്നറിയിപ്പുകളിൽ പരിഭ്രാന്തരാകാതെ സംയമനം പാലിക്കണം.
കാലാവസ്ഥ കേന്ദ്രത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. എമർജൻസി കിറ്റ് തയ്യാറാക്കുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയ്യിൽ കരുതുകയും ചെയ്യുക. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക. ശക്തമായ മഴയുള്ളപ്പോൾ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുക. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശമുണ്ടെങ്കിൽ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.

ഉരുൾപൊട്ടൽ സമയത്ത്

പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും അടിയന്തരമായി അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.
വയോധികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, കുടപ്പുരോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക.
വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്ന് ഉറപ്പാക്കുക.
ഉരുൾപൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
ഉരുൾപൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരുക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

ഉരുൾപൊട്ടലിനു ശേഷം

ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്കുള്ള സന്ദർശനം ഒഴിവാക്കുക.
ഉരുൾപൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്.
ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈൻ ഉണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുക.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുത്, ആംബുലൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകാനുള്ള സാഹചര്യം ഒരുക്കുക.
കെട്ടിടാവിശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.
 

Tags