ഇവിടെ കോടതിയും നിയമവുമുണ്ട് ; മൈക്കും ക്യാമറയും ഉണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന കാലം കഴിഞ്ഞു; റിപ്പോര്‍ട്ടറിനെതിരെ പിപി ദിവ്യ
ഒരു മൈക്കും ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞുവെന്നും ഇവിടെ കോടതിയും നിയമവുമുണ്ടെന്നും പിപി ദിവ്യ . റിപ്പോര്‍ട്ടര്‍ ചാനലിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ കേസെടുത്ത പശ്ചാത്തലത്തിൽ ആണ് ദിവ്യയുടെ പ്രതികരണം.
കേസെടുത്തതിൽ ബ്രേക്കിങ് ഒന്നും കണ്ടില്ലെന്നും സ്‌കൂള്‍ കലോത്സവത്തിന് എത്തിച്ചേര്‍ന്ന പെണ്‍മക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ള ശ്രമം എന്ത് മാധ്യമ ധര്‍മമാണെന്നും അവർ ചോദിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ മാറി നിൽക്കുന്നതല്ലേ ധാര്‍മികത. അല്ല, ധാര്‍മികത കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ വേണ്ടതുള്ളു എന്നാണോ. സ്റ്റേഷനില്‍ പോകുമ്പോഴും വരുമ്പോഴും ലൈവ് ഇടാന്‍ മറക്കരുത്.
ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന ഗീബല്‍സ്യന്‍ കോട്ടിട്ട അഭിനവ ചാനല്‍ ജഡ്ജിമാരുടെ അവതരണ റിപ്പോര്‍ട്ടിങ് പ്രതീക്ഷിക്കുന്നു. കുറ്റവും ശിക്ഷയും വിധിക്കുന്നത് ചില ചാനല്‍ ജഡ്ജിമാരാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ;
റിപ്പോർട്ടർ ചാനലിലെ മൂന്നു മാധ്യമപ്രവർത്തകർക്കെതിരെ പോക്സോ കേസ് എടുത്തിരിക്കുന്നു... ബ്രേക്കിങ് ഒന്നും കണ്ടില്ല..സ്കൂൾ കലോത്സവത്തിന് എത്തിച്ചേർന്ന പെൺമക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ളശ്രമം എന്ത് മാധ്യമ ധർമ്മമാണ്..
തിരുവനന്തപുരം കന്റോൻമെന്റ് പോലീസ് ആണ് കേസ് രെജിസ്റ്റർ ചെയ്തത്....
അപ്പൊ പിന്നെ ഇനി എങ്ങനെയാ.....
കേസിൽ പ്രതി ചേർക്കപ്പെട്ടാൽ എന്തെ മാറി നില്കുന്നതല്ലേ അതിന്റെ ധാർമികത. അല്ല ധാർമികത കമ്മ്യൂണിസ്റ്റ്‌കാർക് മാത്രമേ വേണ്ടതുള്ളു എന്നാണോ.... സ്റ്റേഷനിൽ പോകുമ്പോഴും വരുമ്പോഴും ലൈവ് ഇടാൻ മറക്കരുത്...ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പടിയാക്കി തല്ലികൊല്ലുന്ന ഗീബൽസ്യൻ കോട്ടിട്ട അഭിനവ ചാനൽ ജഡ്ജിമാരുടെ അവതരണ റിപ്പോർട്ടിങ് പ്രതീക്ഷിക്കുന്നു.
അപാരമായ കഴിവുള്ള അവതാരക സിംഹങ്ങൾ കുറെ അവിടെ ഉണ്ടല്ലോ.
നിയമം നിയമത്തിന്റെ വഴിക്കു പോവണം എന്നത് ശെരി. എന്നാൽ കുറ്റവും ശിക്ഷയും വിധിക്കുന്നത് ചില ചാനൽ ജഡ്ജിമാർ...
ഒരു മൈക്കും, ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞു...
ഇവിടെ കോടതിയുണ്ട്, നിയമമുണ്ട്....അവർ തീരുമാനിക്കും ശെരിയും തെറ്റും...