കോടതീല് കണ്ടിപ്പാ പാക്കലാം, തനിക്കെതിരെ ബിനാമി - റിയൽ എസ്റ്റേറ്റ് ആരോപണം ഉന്നയിച്ച മുഹമ്മദ് ഷമ്മാസിനെ വെല്ലുവിളിച്ച് ദിവ്യ
കണ്ണൂർ: കോടതിയിൽ കാണാമെന്ന് മുഹമ്മദ് ഷമ്മാസിനോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യം മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ഫോട്ടോയും പങ്കുവെച്ചാണ് ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിണറായി മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്ന് പഠിപ്പിച്ച നേതാവ്.
പിണറായി തൻ്റെ പാഠപുസ്തകത്തിലെ ഹീറോ' അഴിമതിയെ കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുമെന്നും ദിവ്യ തൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ കണ്ടു വളർന്ന നേതാവ്....
എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്...
കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി.എന്റെ പാഠ പുസ്തകത്തിലെ ഹീറോ.അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം....
അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യിൽ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല..... കോടതീല് കണ്ടിപ്പാ പാക്കലാം..