‘പി.പി. ദിവ്യ താടക, വൃത്തികെട്ട സ്ത്രീയാണവർ, എ ഡി എമ്മിന്റമരണം സി.ബി.ഐ അന്വേഷിക്കണം' : പി.സി. ജോർജ്
ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി. നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുകയോ ജുഡീഷ്യൽ എൻക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.പി. ദിവ്യ താടകയും വൃത്തികെട്ട സ്ത്രീയുമാണെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. സി.പി.എം കണ്ണൂർ നേതൃത്വം മുഴുവൻ അവർക്കൊപ്പമുണ്ട്.
ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി. നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുകയോ ജുഡീഷ്യൽ എൻക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഇത്രയും നീചമായ പ്രവൃത്തി ചെയ്ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവർ. സി.പി.എം കണ്ണൂർ നേതൃത്വം മുഴുവൻ അവർക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഃകരമാണ്.
ഇതിൽ ശരിക്കും സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ എൻക്വയറിയോ വേണം. പമ്പിന് അപേക്ഷ നൽകിയ ആൾ അഞ്ച് പൈസക്ക് ഗതിയില്ലാത്തവനാണ്. പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണ് അയാൾ. അയാൾ ഒരാളുടെ ജീവിതം തകർത്തു. അത് ആഘോഷിക്കുകയാണ് കണ്ണൂർ സി.പി.എം. ഇനിയെങ്കിലും ജനം ബോധവാന്മാരാകണം” -പി.സി. ജോർജ് പറഞ്ഞു.