വാട്സ്ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം ; മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ കേസ്

whatsapp
whatsapp

മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്തു. 

പൂയപ്പള്ളി നാല്‍ക്കവല സ്വദേശിനി നല്‍കിയ പരാതിയില്‍ മേക്കപ് ആര്‍ട്ടിസ്റ്റ് രതീഷ് അമ്പാടിക്കെതിരെയാണ് കേസെടുത്തത്.

2023 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമാ പ്രവര്‍ത്തകരുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് 'ടീം മേക്കപ്പ്‌സ്' ഗ്രൂപ്പിലെ ചര്‍ച്ചക്കിടെ ചാറ്റിങ്ങിലാണ് അശ്ലീല ചിത്രം ഇട്ടത്. ഇതേ പരാതിക്കാരി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags