ആവശ്യത്തിനുള്ള പന്നിയിറച്ചി കിട്ടാനില്ല; വില ഇനിയും കൂടിയേക്കും..

google news
pig

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി കിട്ടാനില്ല, ഇതോടെ പന്നിയിറച്ചി വില കൂടിയേക്കുമെന്നാണ് സൂചന. നിലവിൽ പന്നിയിറച്ചിക്ക് കിലോയ്ക്ക് 400 രൂപയാണ് വില. ലഭ്യതക്കുറവുണ്ടായാല്‍ വില ഇനിയും കൂടും. ഇത് 500 രൂപയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായതോടെ പന്നിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിരുന്നു. പന്നിപ്പനിയെത്തുടർന്ന്  അതിർത്തി കടന്നുള്ള പന്നിവരവിന് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും അത് മെയ് 15 മുതൽ മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നിവരവ് തുടങ്ങിയിട്ടുണ്ട്. എന്നാൽ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Tags