അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള എൻഐഎയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
nia
ഗുരുതരമായ ആരോപണങ്ങളിൻമേൽ തെളിവ് ശേഖരണത്തിനടക്കം കസ്റ്റഡി അനിവാര്യമെന്ന് എൻഐഎ കോടതിയെ അറിയിക്കും.

കേരളത്തിലെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള എൻഐഎയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 11 പേർക്കായുള്ള കസ്റ്റഡി അപേക്ഷയാണ് പരിഗണിക്കുന്നത്.

ഗുരുതരമായ ആരോപണങ്ങളിൻമേൽ തെളിവ് ശേഖരണത്തിനടക്കം കസ്റ്റഡി അനിവാര്യമെന്ന് എൻഐഎ കോടതിയെ അറിയിക്കും.

ഡിജിറ്റൽ ഡിവൈസുകളുടെ ശാസ്ത്രീയ പരിശോധന സി-ഡാക്കിൽ നടത്തുന്നതിനുള്ള അനുമതിയും ഏജൻസി തേടിയേക്കും.

ഐഎസ്‌ഐഎസ്, ലഷ്‌കറെ തോയ്ബ, അൽഖ്വയ്ദ തുടങ്ങിയ സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിച്ചു, ഭീകരവാദ പ്രവർത്തത്തിലൂടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിച്ചു, പ്രത്യേക സമുദായത്തിലെ പ്രധാന നേതാക്കളെ ലക്ഷ്യം വച്ച് ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി തുടങ്ങിയ ആരോപണങ്ങളാണ് പിഎഫ്‌ഐ നേതാക്കൾക്കെതിരെ ഉള്ളത്.

Share this story