'റാം c/o ആനന്ദി' യുടെ വ്യാജപതിപ്പ് നിര്‍മ്മിച്ച് വിതരണം ചെയ്തു; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

Poonthura native who manufactured and distributed fake version of Ram c/o Anandi in custody
Poonthura native who manufactured and distributed fake version of Ram c/o Anandi in custody

കൊച്ചി: യുവാക്കൾക്കിടയിൽ വളരെയധികം ശ്രദ്ധനേടിയ അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന്‍ കസ്റ്റഡിയില്‍. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി. 

മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് 'റാം c/o ആനന്ദി' എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്. ഡി സി ബുക്സിനാണ് പുസ്‌തകത്തിൻ്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം.