പൂജ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി, വിൽപന ആരംഭിച്ചു
pooja
ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജാ ബമ്പറിന്റെ പ്രകാശനം നടന്നിരുന്നു. പൂജ ബമ്പറിന്റെ വിൽപ്പന ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി . അഞ്ച് കോടിയിൽ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയർത്തിയത്.

ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജാ ബമ്പറിന്റെ പ്രകാശനം നടന്നിരുന്നു. പൂജ ബമ്പറിന്റെ വിൽപ്പന ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്.

സമ്മനത്തുക 25 കോടിയായി ഉയർത്തിക്കൊണ്ടുള്ള ഓണം ബമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർധിപ്പിക്കാൻ തീരുമാനിച്ചത്. മറ്റ് ബമ്പറുകളുടെയും സമ്മാനത്തുക വർധിപ്പിക്കുമെന്നാണ് സൂചന.

Share this story