പൊന്നോണത്തെ വരവേൽക്കാൻ മലയാളികൾ ;തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യം ഇന്ന്

Malayalees to welcome Ponnonam.thrippunithara athachamayam
Malayalees to welcome Ponnonam.thrippunithara athachamayam

തിരുവനന്തപുരം: ഇനിയുള്ള പത്തു ദിവസം മലയാളിക്ക് ഓണക്കാലം.തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിൽ  ലോകമെങ്ങുമുളള മലയാളികൾ.  വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്.

ലോകപ്രശസ്തമായ തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യവും​ ഇന്ന്. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ സ്പീക്കർ എഎൻ ഷംസീർ അത്തം നഗറിൽ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങൾക്ക് മുടക്കമില്ല.

അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. സെക്രട്ടേറിയറ്റിൽ ഓണാഘോഷ പരിപാടികൾ ഉണ്ടാവില്ല. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാൻ അനുമതിയുണ്ട്. 

Tags