രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്ക് മുന്നിലും വാതില്‍ അടയ്ക്കാറില്ല, കൊള്ളാവുന്ന ആര് വന്നാലും പാര്‍ട്ടി സ്വീകരിക്കും ; കെ സുധാകരന്‍

sudhakaran
sudhakaran

രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്ക് മുന്നിലും വാതില്‍ അടയ്ക്കാറില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊള്ളാവുന്ന ആര് വന്നാലും പാര്‍ട്ടി സ്വീകരിക്കും. അന്‍വറിന്റെ കാര്യത്തില്‍ തനിക്ക് മാത്രം ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു. 

അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നുള്ള ബോധ്യം തങ്ങള്‍ക്കുണ്ട്. അതനുസരിച്ച് തീരുമാനമെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു,

അന്‍വര്‍ പറഞ്ഞത് കേരളത്തിലെ രാഷ്ട്രീയമാണ്. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഓരോ കാര്യങ്ങളും വെളിപ്പെടുത്തിയത്. അന്‍വര്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയാണ്. അന്‍വറിന്റെ ഓരോ വാക്കിലും അത് പ്രതിഫലിക്കുന്നുണ്ട്. അന്‍വറിന് സ്വന്തം അഭിപ്രായമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് യോജിച്ചതല്ല എന്ന് തങ്ങള്‍ നേരത്തേ പറഞ്ഞ കാര്യമാണ്. അന്‍വര്‍ അത് ആവര്‍ത്തിച്ചു എന്നുമാത്രം. സ്വതന്ത്രമായി മത്സരിച്ച ആളാണ് അന്‍വര്‍. അദ്ദേഹത്തെ പുറത്താക്കാനാകില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Tags