'രാഹുലിനൊരു കൂട്ട്, മുരളിക്കൊരു വോട്ട്'; കെ. മുരളീധരന് വേണ്ടി തൃശൂരിൽ രാഷ്ട്രീയ വിശദ്ദീകരണ യോഗം സംഘടിപ്പിച്ചു

murali vote

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരനെ വിജയിപ്പിക്കുന്നതിനായി മുക്കാട്ടുകരയിൽ രാഷ്ട്രീയ വിശദ്ദീകരണ യോഗം സംഘടിപ്പിച്ചു. തൻ്റെ സഹോദരങ്ങൾ ഭക്ഷണം കഴിച്ചോ എന്ന് നോക്കുന്ന ഭരണകൂടമല്ല മറിച്ച് എന്താണ് കഴിച്ചത്, എന്താണ് ധരിച്ചിരിക്കുന്നത് എന്ന് നോക്കി വർഗ്ഗീയ ചേരിതിരിവുണ്ടാക്കുവാൻ നോക്കുന്ന ഭരണകൂടമാണ് നിലനിൽക്കുന്നത്. ഈ ഭരണകൂടത്തെ നമ്മുക്ക് ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്ന് യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് എ.എ.മുഹമ്മദ് ഹാഷിം ഓർമ്മിപ്പിച്ചു. 

രാജ്യത്ത് മാറ്റത്തിൻ്റെ കാഹളം മുഴങ്ങി കഴിഞ്ഞെന്നും, രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമ്പോൾ കൂട്ടിന് തൃശൂരിൽ നിന്നും കെ.മുരളീധരൻ കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്ന് ജെൻസൻ ജോസ് കാക്കശ്ശേരി. ഡിവിഷൻ കൗൺസിലർ ശ്യാമള മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി.രാമചന്ദ്രൻ, ജോൺസൻ ആവോക്കാരൻ, ജോസ് കുന്നപ്പിള്ളി, നിധിൻ ജോസ്, കെ.കെ.ആൻ്റോ, വി.എം.സുലൈമാൻ, പി.എ.ജോസഫ്, അജിതൻ പല്ലിശ്ശേരി, ശ്രീധരൻ തോട്ടാഞ്ചേരി, ജോസ് വടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു. 

കർഷകരുടെയും, കായിക താരങ്ങളുടെയും, മണിപ്പൂരിൻ്റെയും കണ്ണീരൊപ്പാൻ സാധിക്കാത്ത പ്രധാനമന്ത്രി രാജ്യത്തിന് ആപത്താണ്. 10 വർഷം കൊണ്ട് വൻ കട ബാധ്യതയുണ്ടാക്കി തന്ന ദുർഭരണം അവസാനിപ്പിക്കണമെന്നും, രാഹിലുനൊരു കൂട്ട് മുരളിക്കൊരു വോട്ട് നൽകണമെന്നും യോഗം പൊതുസമക്ഷം ആവശ്യപ്പെട്ടു.