മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് കൂടുതൽ പൊലീസുകാരെ നിയോഗിക്കും ; എഡിജിപി ശ്രീജിത്ത്

Change in Sabarimala Pathinettam padi duty
Change in Sabarimala Pathinettam padi duty

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അടക്കം കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന് ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീജിത്ത്. മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്നും മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

22.67 lakh devotees visited Sabarimala in 29 days  163.89 crores in revenue

മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി സന്നിധാനത്ത് മാത്രം 1800 പൊലീസുകാരെ നിയോഗിക്കും. പമ്പയിൽ 800 പേരെയും നിലയ്ക്കലിൽ 700 പേരെയും 650 പേരെയും ഇടുക്കിയിൽ 1050 പേരെയും സുരക്ഷക്കായി നിയോഗിക്കും. പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദറിനായിരിക്കും ചുമതല. നിലയ്ക്കലിൽ ഐജി അജിതാ ബീഗവും ക്രമസമാധാനത്തിന് നേതൃത്വം നൽകും. സന്നിധാനത്ത് എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരിക്കും പൊലീസ് വിന്യാസം.

ഭക്തരുടെ ദർശനമാണ് പൊലീസ് ആഗ്രഹിക്കുന്നതെന്നും ഈ സീസണിൽ പൊലീസിന് പരാതി കേൾക്കാതെ പോയെന്നും വലിയ കൂട്ടായ്മയാണ് ഇത്തവണ ഉണ്ടായിരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.‌ ഹൈക്കോടതി ഇക്കാര്യത്തിൽ സമയോചിതമായുള്ള ഇടപെടലുകൾ നടത്തി. നല്ല ആസൂത്രണത്തോടെ പൊലീസ് ശബരിമല ഡ്യൂട്ടി നിർവഹിച്ചു. ഹൈക്കോടതിയുടെ ഇടപെടൽ അഭിനന്ദനാര്‍ഹമാണ്. പോസിറ്റീവായ ഇടപെടലുകൾ ആണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു.

Tags