വയനാട്ടിൽ സഹപ്രവർത്തകയായ പീഡിപ്പിച്ചെന്ന കേസിൽ പൊലീസുകാരന് മൂൻകൂർ ജാമ്യം

google news
Police


വയനാട് : സഹപ്രവർത്തകയായ പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസുകാരന് മൂൻകൂർ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുനിൽ ജോസഫിനാണ്  സുപ്രീം കോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്. 

നേരത്തെ  ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സുനിൽ ജോസഫ് മുൻ‌കൂർ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. സംഭവം നടന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് പരാതി നൽകിയതെന്നും  വിവാഹ വാഗ്ദാനം നൽകിയല്ല ഇരുവരും തമ്മിൽ ബന്ധം പുലർത്തിയതെന്നും സുനിൽ ജോസഫിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. 

അന്വേഷണവുമായി സഹകരിക്കണം എന്നതടക്കമുള്ള നിബന്ധനകളോടെയാണ് സുപ്രീംകോടതി സുനിൽ ജോസഫിന് മൂൻകൂർ ജാമ്യം നൽകിയത്. അപേക്ഷയിൽ സംസ്ഥാനത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.  ഹർജിയിൽ അന്തിമതീർപ്പ് ഉണ്ടാകുന്നത് വരെ മറ്റു നടപടികൾ പാടില്ലെന്നും  ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. അഭിഭാഷകനായ  കെ.പി. ടോംസാണ് ഹർജിക്കാരാനായി സുപ്രീം കോടതിയിൽ ഹാജരായത്. 

Tags