കൂട്ടുകാരനൊപ്പം ലോഡ്‌ജിൽ താമസിച്ച യുവതിയെ പൊലീസെന്ന വ്യാജേനെയെത്തിയ സംഘം പീഡിപ്പിക്കാൻ ശ്രമിച്ചു
rape

കൂട്ടുകാരനോടൊപ്പം ലോഡ്‌ജിൽ താമസിച്ച യുവതിയെ പൊലീസെന്ന വ്യാജേനെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂർ സ്വദേശി മുഹമ്മദ് ഫാസിൽ, പട്ടാമ്പി വല്ലപ്പുഴ സ്വദേശി അബ്‌ദുൾ വഹാബ് എന്നിവരെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരെക്കൂടാതെ സംഘത്തിൽ രണ്ട് പേർകൂടിയുണ്ടായിരുന്നു. അവരെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്‌പി വി സുരേഷിനാണ് അന്വേഷണ ചുമതല. പീഡനശ്രമം, തട്ടിക്കൊണ്ട് പോകാൻ ശ്രമം, പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരം 5 പേർക്കെതിരെയും തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. 

Share this story