ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ ചെടിച്ചട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു, പ്രതിക്കായി തെരച്ചില്‍

Police


തിരുവനന്തപുരം: വെള്ളനാട് കരുണാസായി ഡീ അഡിക്ഷന്‍ സെന്ററില്‍ അന്തേവാസി ചെടിച്ചട്ടി കൊണ്ട് മറ്റൊരു അന്തേവാസിയെ തലയ്ക്കടിച്ച് കൊന്നു.  കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്. കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ ബിജോയ് വിജയനെ പൂച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ച ശേഷം പുറകിലെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട്  വിശ്രമത്തിനായി അന്തേവാസികളെ പുറത്തിറക്കിയ സമയത്ത് ബിജോയ് ബഹളം വച്ച് വിജയനെ ആക്രമിക്കുകയായിരുന്നു. വിജയനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജോയ്ക്കായി ആര്യനാട് പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Share this story