തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : അയൽവാസിയായ പൊലീസുകാരനെതിരെ പരാതിയുമായി കുടുംബം
POLICE

തിരുവനന്തപുരം : പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അയൽവാസിയായ പൊലീസുകാരനെതിരെ പരാതി. തിരുവനന്തപുരം മൈലക്കര സ്വദേശി തസ്ലീമ കഴിഞ്ഞ ദിവസമാണ്വീട്ടിൽ തൂങ്ങിമരിച്ചത്.

ആത്മഹത്യക്ക് കാരണം അയൽവാസിയായ പൊലീസുകാരൻഅഖിൽ അസഭ്യം പറഞ്ഞതുകൊണ്ടാണെന്ന് കുടുംബം ആരോപിക്കുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖിൽ നിരന്തരംസമീപിച്ചിരുന്നതായും കുടുംബം പറയുന്നു. എസ്എപി ക്യാമ്പിലെ സിപിഓ അഖിലിനെതിരെ തസ്ലീമയുടെ കുടുംബം പൊലീസിൽ പരാതി നൽകി. 

‘എന്റെ മോളുടെ മരണത്തിന് കാരണം അഖിലും അച്ഛൻ സൈമണുമാണ്’- തസ്ലീമയുടെ അമ്മ പറയുന്നു. തന്നെ ഒരുപാട് വേദനിപ്പിക്കുന്ന വാക്കുകൾ അഖിൽ പറഞ്ഞുവെന്ന് തസ്ലീമ പരാതി പറഞ്ഞിരുന്നതായി അച്ഛനും പറഞ്ഞു.

മൈലക്കര സ്വദേശികളായ ബഷീർൃഷീല ദമ്പതികളുടെ മകളായ തസ്ലീമ കഴിഞ്ഞ ദിവസമാണ് വീടിന്റെ ബാത്രൂമിൽ തൂങ്ങി മരിച്ചത്. തസ്ലീമയെ അഖിൽ നിരന്തരം വിവാഹാഭ്യർത്ഥനയുമായി ശല്യം ചെയ്യുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അഖിലിന്റെ കുടുംബത്തിന് വിവാഹവുമായി താത്പര്യം ഇല്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു.

Share this story