വർഗീയ സംഘടനകൾ ഏറ്റുമുട്ടുന്നത് പോലീസ് സ്‌റ്റേഷനിൽ അറിയിച്ചിട്ടല്ല; കാനം രാജേന്ദ്രൻ

google news
സിപിഐ കര്‍ഷകര്‍ക്കൊപ്പം തന്നെയെന്ന് കാനം രാജേന്ദ്രന്‍

പാലക്കാട്: ജില്ലയിലെ ഇരട്ടകൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പോലീസിനെ ന്യായീകരിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസംവിധാനത്തിന് പരിമിതികൾ ഉണ്ടെന്നും, പോലീസ് സ്‌റ്റേഷനുകളിൽ അറിയിപ്പ് നൽകിയിട്ടല്ല വർഗീയ സംഘടനകൾ ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. പാലക്കാട് എസ്‌ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകം ഇത്തരത്തിലുള്ള വർഗീയ സംഘടനകളുടെ ഏറ്റുമുട്ടൽ മൂലം നടന്നതാണ്. അതിൽ സംസ്‌ഥാനത്തെ പോലീസ് സേനയ വിമർശിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

കേരളത്തിന്റെ മണ്ണ് വർഗീയ ശക്‌തികൾക്ക് വിട്ടുകൊടുക്കരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ പ്രതികരിച്ചിരുന്നു. കൊലപാതക രാഷ്‌ട്രീയത്തിനെതിരെ മുസ്‌ലിം ലീഗ് ക്യാമ്പയിൻ നടത്തും. ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പാലിക്കണമെന്നും കേരളം ഉണർന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Tags