പോലീസ് സ്റ്റേഷനില്‍ യുവാക്കളുടെ പരാക്രമം: ആറുപേര്‍ അറസ്റ്റില്‍
sl,sl

പാലക്കാട്: മദ്യപിച്ച് പരസ്പരം അടിപിടി കൂടിയ കേസില്‍ കസ്റ്റഡിയിലെടുത്ത ആറു യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തി. ആറു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ചക്രയി സ്വദേശി സഞ്ജയ് (21), കയറാടി സ്വദേശി സന്ദീപ് (20), ചക്രായി മന്ദം സനീഷ് (25), അയിലൂര്‍ കുറുമ്പൂര്‍ ശരവണന്‍ (27), കയറാടി പറയമ്പളം ഷിനോജ് (20), കയറാടി, പറയമ്പള്ളം രഞ്ജിത്ത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യഷാപ്പില്‍ അടിപിടി കൂടിയതിന് പരാതി ലഭിച്ച അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വന്നപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെ ആക്രോശിക്കുകയും സ് റ്റേഷനകത്തെ ശുചിമുറിയുടെ വാതില്‍ ചവിട്ടി തകര്‍ത്ത് കേടുപാടു വരുത്തുകയും ചെയ്തു. വനിതാ പോലീസുകാരുടെ മുന്നില്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ മുഴുവനായി സ്വയം അഴിച്ച് മാറ്റി പൂര്‍ണനഗ്‌നനായി നില്‍ക്കുകയും ചെയ്തു. രണ്ടാംപ്രതി സന്ദീപ് ടേബിളിലെ ഗ്ലാസ് കൈ കൊണ്ട് തല്ലിപ്പൊട്ടിച്ചു. മൂന്നാം പ്രതി സനീഷ് ഓഫീസ് ബുക്കുകള്‍ എടുത്ത് വലിച്ചെറിഞ്ഞുവെന്നും പോലീസ് പറഞ്ഞു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും സ്റ്റേഷനിലെ വസ്തുക്കള്‍ നശിപ്പിച്ചതിനും പോലീസ് ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

Share this story