കെ കെ ശൈലജയേയും നടി മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവം; രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

google news
kp hariharan

വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയേയും നടി മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവത്തിൽ  ആര്‍എംപി നേതാവ് കെ എസ് ഹരിഹരന് നോട്ടീസയച്ച് പൊലീസ്. രണ്ട് ദിവസത്തിനകം വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്.

വടകരയിൽ സിപിഐഎം വർഗീയതക്കെതിരെയെന്ന പേരില്‍ യുഡിഎഫ് - ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമർശം. 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമർശം.


 

Tags